പ്രളയം; ബീഹാറിലും അസമിലും കനത്ത നാശനഷ്ടം, മരണം 156 ആയി

പട്‌ന, ഗുവാഹത്തി : പ്രളയത്തിലും കനത്തമഴയിലും ബീഹാറിലും അസമിലും മരിച്ചവരുടെ എണ്ണം 156ആയി.ബീഹാറിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. ബീഹാറില്‍ മാത്രം മരിച്ചത് 97 പേരാണ്. അസമില്‍ 12 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 59 ആയി.

വടക്കന്‍ ബിഹാറിലെ 12 ജില്ലകളിലായി 67 ലക്ഷം പേരെ പ്രളയം ബാധിച്ചതായാണു കണക്ക്.പ്രളയബാധിത കുടുംബങ്ങള്‍ക്കു മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയില്‍ നിന്നു 6,000 രൂപ വീതം അനുവദിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന 4500 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി.

Top