പ്രളയകാലത്തും പിന്നോക്ക വിഭാഗങ്ങള്‍ വിവേചനം നേരിട്ടെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: പ്രളയകാലത്തു പോലും എസ്‌സി, എസ്ടി ദളിത് ക്രിസ്റ്റ്യന്‍ വിഭാഗങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ വിവേചനം നേരിട്ടെന്ന് സന്നദ്ധ സംഘടനയുടെ റിപ്പോര്‍ട്ട്.

ദളിത് അവകാശ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്. പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തിര സഹായമായ 10000 രൂപ വിതരണം ചെയ്തതിന്റെ താരതമ്യം വളരെ വലുതാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ജനറല്‍, ഒബിസി വിഭാഗങ്ങള്‍ക്ക് 83.90 ശതമാനം മുതല്‍ 88.93 ശതമാനം വരെ അടിയന്തിര സഹായധനം ലഭിച്ചപ്പോള്‍ ആദിവാസി ദളിത് ക്രിസ്റ്റ്യന്‍ വിഭാഗങ്ങള്‍ക്ക് 61.92 ശതമാനം മുതല്‍ 67.68 ശതമാനം വരെയാണ് അടിയന്തിര സഹായം ലഭിച്ചിരിക്കുന്നത്. ആനുകൂല്യം ലഭിക്കുന്നതിനുള്ള മാനദണ്ഡം അവസാന നിമിഷം മാറ്റിയതിലൂടെ വലിയൊരു വിഭാഗം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

Top