പ്രളയക്കെടുത്തിയില്‍ നിന്ന് കരകയറാന്‍ ആസാമിന് 346 കോടിയുടെ കേന്ദ്രസഹായം

ന്യൂഡല്‍ഹി: ആസാമിലെ വെള്ളപ്പൊക്ക സാഹചര്യം നേരിടാനായി കേന്ദ്രസഹായം. പ്രാരംഭ തുകയായി 346 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. ആസാമിലെ സ്ഥിതിഗതികള്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര ഷെഖാവത്ത് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളുമായി ചര്‍ച്ച ചെയ്തു.

ആസാമിലുണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ചും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും സോനോവാള്‍ കേന്ദ്രമന്ത്രിയെ അറിയിച്ചു.ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉടന്‍ 346 കോടി രൂപ ആസാം സര്‍ക്കാരിന് കൈമാറാമെന്നും മുഖ്യമന്ത്രിക്ക് ഷെഖാവത്ത് ഉറപ്പ് നല്‍കി.

Top