പ്രളയബാധിത മേഖലകളിലെ കാര്‍ഷിക വായ്പാ മൊറട്ടോറിയം നീട്ടാന്‍ തീരുമാനമായി

തിരുവനന്തപുരം: പ്രളയം ബാധിച്ച മേഖലകളിലെ കാര്‍ഷിക വായ്പാ മൊറട്ടോറിയം നീട്ടാന്‍ തീരുമാനമായി. ഒരു വര്‍ഷത്തേക്ക് കൂടി മൊറട്ടോറിയം അനുവദിക്കുവാനാണ് തീരുമാനമായിരിക്കുന്നത്.

ഇത് സംബന്ധിച്ച് സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി യോഗത്തിലാണ് തീരുമാനമെടുത്ത്. 1038 വില്ലേജുകളിലുള്ളവര്‍ക്കായിരിക്കും മൊറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിക്കുന്നത്.

കൃഷി ഉപജീവനമായവരുടെ മറ്റ് വായ്പകള്‍ക്കും ആനുകൂല്യം ലഭ്യമാകുന്നതാണ്. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് മൊറട്ടോറിയം നീട്ടിയത്.

Top