ആപ്പിള്‍ ഐഫോണ്‍ 11 പ്രോ ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്തു; കിട്ടിയതോ വ്യാജ ഐഫോണ്‍

ണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങുമ്പോള്‍ പലപ്പോഴും ഓര്‍ഡര്‍ ചെയ്തതിന് പകരം മറ്റൊരു സാധനം ഉപയോക്താവിന്റെ കൈയ്യിലെത്താറുണ്ട്. ഇത്തരത്തില്‍ പുതിയൊരു സംഭവമാണ് ബെംഗളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബെംഗളൂരുവില്‍ താമസിക്കുന്ന രജനി കാന്ത് കുഷ്വ എന്നയാള്‍ ഫ്‌ലിപ്പ്കാര്‍ട്ടിലൂടെ ആപ്പിള്‍ ഐഫോണ്‍ 11 പ്രോ ഓര്‍ഡര്‍ ചെയ്തു. വേഗത്തിലുള്ള ഡെലിവറിക്കായി മുഴുവന്‍ തുകയും അദ്ദേഹം നല്‍കുകയും ചെയ്തു. എന്നാല്‍ പ്രതീക്ഷിച്ച ഐഫോണ്‍ 11 പ്രോയ്ക്ക് പകരം ലഭിച്ചതൊരു വ്യാജ ഫോണാണ്.

ട്രിപിള്‍ റിയര്‍ ക്യാമറയുള്ള മോഡലാണ് ഐഫോണ്‍ 11 പ്രോ. അദ്ദേഹത്തിന് ലഭിച്ച ബോക്‌സിലെ ഡിവൈസില്‍ ട്രിപിള്‍ ക്യാമറയുടെ ഒരു സ്റ്റിക്കര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഐഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണിന് പകരം ലഭിച്ചത് ആന്‍ഡ്രോയിഡ് ഒഎസ് ഉള്ള ഒരു ഡിവൈസ് ആയിരുന്നു.

തനിക്ക് കിട്ടിയത് വ്യാജ ഐഫോണ്‍ ആണെന്ന് പരാതിപ്പെട്ട രജനികാന്തിന് ഡിവൈസ് മാറ്റി ഒറിജിനല്‍ ഐഫോണ്‍ തന്നെ നല്‍കുമെന്ന് ഫ്‌ലിപ്പ്കാര്‍ട്ട് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഗുരുതരമായ പിഴവാണ് ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ഭാഗത്ത് നിന്നും ഉണ്ടിയിരിക്കുന്നത്. ഇ-കൊമേഴ്‌സ് മേഖലയില്‍ ഇത്തരം സംഭവങ്ങള്‍ ഇതിനു മുമ്പും പലതവണ നടന്നിട്ടുണ്ട്.

Top