ഹോണര്‍ സെലിബ്രേഷന്‍ സെയിലുമായി ഫ്‌ളിപ്പ്കാര്‍ട്ട് ; സ്മാര്‍ട്ട് ഫോണുകള്‍ക്ക് 4000 രൂപ കിഴിവ്

flipcart

പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനായി വിവിധ ആഘോഷങ്ങളാണ് നടക്കുന്നത്. പ്രത്യേകിച്ചും വിപണികളാണ് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഉപഭോക്താക്കള്‍ക്കായി വിലക്കിഴിവ് ഒരുക്കികൊണ്ടാണ് പുതുവര്‍ഷം ആഘോഷിക്കുന്നത് .

ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഹോണറാണ് വിലക്കിഴിവുമായി ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഫ്‌ളിപ്കാര്‍ട്ട് വഴി ഹോണറിന്റെ തിരഞ്ഞെടുക്കപ്പെട്ട സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുമ്പോള്‍ 4000 രൂപ വരെ കിഴിവ് ലഭിക്കും. ഇതിന് പുറമെ എക്‌സ്‌ചേഞ്ച് ഓഫറുകളും നോ കോസ്റ്റ് ഇഎംഐയും ഒരുക്കിയിട്ടുണ്ട്.

29999 രൂപ വിലയുള്ള ഹോണര്‍ 8 പ്രോ 25999 രൂപയ്ക്ക് വാങ്ങാനാകും. പഴയ ഫോണ്‍ മാറ്റി വാങ്ങുന്നവര്‍ക്ക് 18000 രൂപ വരെ കിഴിവ് ലഭിക്കും. വെറും 149 രൂപ മുടക്കി ബൈബാക്ക് ഗ്യാരന്റി പദ്ധതിയില്‍ ചേരാനും അവസരമുണ്ട്.

ഇതില്‍ ചേരുന്നവര്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഓണര്‍ 8 പ്രോ മാറ്റി പുതിയ ഫോണ്‍ വാങ്ങിയാല്‍ പഴയ ഫോണിന് 12500 രൂപ  ലഭിക്കും. ഹോണര്‍9i വാങ്ങുന്നവര്‍ക്കും 149 രൂപ മുടക്കി ബൈബാക്ക് ഗ്യാരന്റി പദ്ധതിയില്‍ ചേരാം. ഇതുപ്രകാരം ഹോണര്‍ 9iക്ക് നല്‍കുന്ന വില 8000 രൂപയാണ്.

ഹോണര്‍ 9i, 17999 രൂപയ്ക്ക് സെലിബ്രേഷന്‍ സെയിലില്‍ വാങ്ങാം. ഇതിന്റെ യഥാര്‍ത്ഥ വില 19999 രൂപയാണ്. 17000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറായി നേടാനും അവസരമുണ്ട്.

ഹോണര്‍ 6X (3GB), 6X (4GB) എന്നിവയും വിലക്കിഴിവില്‍ വാങ്ങാം. ഫ്‌ളിപ്കാര്‍ട്ടില്‍ ഇപ്പോള്‍ ഇവ വില്‍ക്കുന്നത് യഥാക്രമം 9999 രൂപയ്ക്കും 11999 രൂപയ്ക്കുമാണ്. രണ്ട് ഫോണുകള്‍ക്കും 2000 രൂപ വിലക്കിഴിവ് നല്‍കുന്നുണ്ട്. പഴയ ഫോണ്‍ മാറ്റി ഹോണര്‍ 6X (4GB) വാങ്ങുന്നവര്‍ക്ക് 11000 രൂപ വരെ ലാഭിക്കാനാകും.

Top