ഫ്‌ളിപ്കാര്‍ട്ട്-വോഡഫോണ്‍ ഓഫര്‍ ; 4ജി ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക്‌ 999 രൂപ

VODAFONE

വോഡഫോണ്‍ ഫ്‌ളിപ്കാര്‍ട്ടുമായി ചേര്‍ന്ന് 4ജി ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ഇന്ത്യയില്‍ വന്‍ ഓഫറുകള്‍ ലഭ്യമാക്കുന്നു. ഫ്‌ളിപ്കാര്‍ട്ടിന്റെ ‘#MyFirst4GSmartphone’ കാമ്പയിന്റെ കീഴിലാണ് എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഓഫറുകള്‍ നല്‍കുന്നത്.

പുതിയതും നിലവിലുളളതുമായ വോഡഫോണ്‍ വരിക്കാര്‍ക്ക് ഓഫര്‍ ലഭിക്കുന്നു. കൂടാതെ ഓഫറിന്റെ കീഴില്‍ ചില തിരഞ്ഞെടുത്ത സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ക്ക് ക്യാഷ്ബാക്ക് ഓഫറും നല്‍കുന്നു.

‘#MyFirst4GSmartphone’ കാമ്പയിന്റെ കീഴില്‍ നിന്നും സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നവര്‍ 150 രൂപയുടെ മിനിമം റീച്ചാര്‍ജ്ജ് 36 മാസം തുടര്‍ച്ചയായി ചെയ്തിരിക്കണം. എത്ര രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താലും ഒരു മാസം മൊത്തത്തില്‍ 150 രൂപയായിരിക്കണം.

ആദ്യത്തെ 18 മാസ കാലാവധിക്കു ശേഷം ഇതില്‍ പങ്കെടുക്കുന്ന എല്ലാ വരിക്കാര്‍ക്കും 900 രൂപ ക്യാഷ് ബാക്ക് ലഭിക്കും. തുടര്‍ന്നുളള 18 മാസത്തിനു ശേഷം ബാക്കി 1100 രൂപയും ലഭിക്കും. മൊത്തത്തില്‍ 2000 രൂപ ക്യാഷ്ബാക്ക് വോഡഫോണിന്റെ MPesa വാലറ്റില്‍ ക്രഡിറ്റാകുന്നതാണ്.

മൈക്രോമാക്‌സ്, ഇവോമി, യൂ Televentures, ക്‌സോളോ, ഇന്‍ടെക്‌സ്, സ്വയിപ്, അല്‍കാടെല്‍ എന്നീ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളാണ് വോഡഫോണ്‍ ഓഫറില്‍ ലഭിക്കുക. ഫ്‌ളിപ്കാര്‍ട്ട് വോഡഫോണ്‍ ഓഫര്‍ പേജില്‍ ഫോണുകളുടെ മുഴുവന്‍ ലിസ്റ്റും കാണാം. മാര്‍ച്ച് 31 വരെ ഓഫര്‍ ഉണ്ടായിരിക്കും. ഉപഭോക്താക്കള്‍ക്ക് സാധുതയുളള വോഡാഫോണ്‍ പ്രീപെയ്ഡ് സിം കാര്‍ഡ് ഉണ്ടായിരിക്കണം.

Top