രാജ്യത്തെമ്പാടും വിതരണ ശൃംഖല ശക്തിപ്പെടുത്താന്‍ ഫ്‌ലിപ്കാര്‍ട്ട്

ബെംഗളൂരു: കമ്പനി ഫെസ്റ്റീവ് സീസണിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയത് ഫ്‌ലിപ്കാര്‍ട്ട്. ഫെസ്റ്റീവ് സീസണിന് മുന്നോടിയായി രാജ്യത്തെമ്പാടും വിതരണ ശൃംഖല ശക്തിപ്പെടുത്താനാണ് ശ്രമം. കൂടുതല്‍ ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍ തുടങ്ങാനാണ് ശ്രമം. ഇതിലൂടെ ആയിരക്കണക്കിന് സെല്ലര്‍മാരെയും എംഎസ്എംഇകളെയും തങ്ങളുടെ ഭാഗമാക്കാന്‍ കഴിയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഫ്‌ലിപ്കാര്‍ട്ടിന്റെ ഈ നീക്കം കൊവിഡ് കാലത്ത് തൊഴിലില്ലാതെ നട്ടംതിരിയുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് സഹായമാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഫുള്‍ഫില്‍മെന്റ് സെന്ററുകളിലാണ് സെല്ലര്‍മാരില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ എത്തുന്നതും സോര്‍ട്ട് ചെയ്യുന്നതും പാക്ക് ചെയ്യുന്നതുമൊക്കെ. ഇത് ഇവിടെ നിന്ന് ഡെലിവറി പോയിന്റുകളിലേക്ക് പോവുന്നതാണ് രീതി. ഫ്‌ലിപ്കാര്‍ട്ടിന്റെ വികസന പദ്ധതികള്‍ രാജ്യത്ത് 14000 പേര്‍ക്ക് നേരിട്ടും അല്ലാതെയും ജോലി നല്‍കുമെന്നാണ് കരുതുന്നത്.

Top