ഇന്ത്യന്‍ വപണി കീഴടക്കാനുള്ള വരവറിയിച്ച് റിയല്‍മി എക്‌സ് 2 പ്രോ

റിയല്‍മിയില്‍ നിന്നുള്ള ആദ്യത്തെ മുന്‍നിര സ്മാര്‍ട്ഫോണായ റിയല്‍മി എക്‌സ് 2 പ്രോ നവംബര്‍ 20 ന് ഇന്ത്യന്‍ വിപണിയിലെത്തും. റിയല്‍മി എക്‌സ് 2 പ്രോ ഫ്‌ലിപ്പ്കാര്‍ട്ട് വഴി ഓണ്‍ലൈനില്‍ ലഭ്യമാകുമെന്നാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം ചൈനയില്‍ അവതരിപ്പിച്ച ഈ സ്മാര്‍ട്ഫോണ്‍ ഒരു മാസത്തിനുള്ളില്‍ കമ്പനി ഇന്ത്യയിലേക്ക് കൊണ്ടുവരും.

ഫ്‌ലിപ്പ്കാര്‍ട്ട് അതിന്റെ ലഭ്യത സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ഇത് റിയല്‍മിയുടെ വെബ്സൈറ്റ് വഴിയും ലഭ്യമാകാന്‍ സാധ്യതയുണ്ട്. ചൈനയിലെ മൂന്ന് വ്യത്യസ്ത സ്റ്റോറേജ് വേരിയന്റുകളില്‍ റിയല്‍മി എക്‌സ് 2 പ്രോ ലഭ്യമാണ്. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് ആര്‍എംബി 25,990 രൂപയാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റ് ആര്‍എംബി ക്ക് 27,990 രൂപയുമാണ്.

64 മെഗാപിക്‌സല്‍ എഫ് / 1.7 മെയിന്‍ ഷൂട്ടര്‍ ഉള്ള ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണവും റിയല്‍മി എക്‌സ് 2 പ്രോയില്‍ ഉണ്ട്. 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറ, 13 മെഗാപിക്‌സല്‍ ടെലിഫോട്ടോ ക്യാമറ, 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവയും സെല്‍ഫികള്‍ക്കായി, റിയല്‍മി എക്‌സ് 2 പ്രോയില്‍ 16 മെഗാപിക്‌സല്‍ ഷൂട്ടറും അവതരിപ്പിക്കുന്നു. 4,000mAh ബാറ്ററിയാണ് എക്‌സ് 2 പ്രോയിലുള്ളത്.

Top