കൊറോണ; ഇന്ത്യയിലെ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ച് ഫ്‌ളിപ്കാര്‍ട്ട്

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ഫ്‌ളിപ്കാര്‍ട്ട് ഇന്ത്യയിലെ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തുന്നു. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് 21 ദിവസത്തെ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെയാണ് സേവനം നിര്‍ത്താന്‍ ഫ്‌ളിപ്കാര്‍ട്ട് തീരുമാനിച്ചത്.

മാത്രമല്ല ഈ അവസരത്തില്‍ ജീവനക്കാര്‍ ജോലിക്കെത്തുന്നത് കുറഞ്ഞതും കൊറിയര്‍ സര്‍വ്വീസുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടതും ഓണ്‍ലൈന്‍ വ്യാപാര മേഖലയെ ബാധിച്ചു.

ഏറ്റവും വേഗത്തില്‍ തന്നെ ഉപഭോക്താക്കള്‍ക്കായി വീണ്ടും സേവനങ്ങള്‍ പുനരാരംഭിക്കുമെന്ന് വ്യക്തമാക്കിയാണ് ഫ്‌ളിപ്കാര്‍ട്ട് സേവനം നിര്‍ത്തിവച്ചത്.

Top