flipkart says delhi ncr had highest number of shoppers

രാജ്യത്തെ മുൻനിര ഇ-കൊമേഴ്‌സ് കമ്പനിയുടെ 2016 ലെ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും ഉപഭോക്താക്കളുള്ള നഗരങ്ങളുടെ പട്ടികയില്‍ കോട്ടയം ജില്ലയും ഇടംനേടി. എന്നാല്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ളത് ഡല്‍ഹി – എന്‍സിആറില്‍ നിന്നാണ്.

ബെംഗളൂരു, മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നീ മെട്രോ സിറ്റികളും ഫ്‌ളിപ്കാര്‍ട്ടിന്റെ പ്രധാന ഇടപാടുകാരാണ്.

വെല്ലൂര്‍, തിരുപ്പുതി, ബെല്ലാരി, ജൊര്‍ഹത്, കോട്ടയം എന്നീ അഞ്ചു ചെറിയ നഗരങ്ങളും ഫ്‌ളിപ്കാര്‍ട്ടിന്റെ പ്രധാന ഉപഭോക്താക്കളാണ്. ഉപഭോക്താക്കളില്‍ 60 ശതമാനവും വാങ്ങുന്നത് ഇലക്ട്രോണിക്‌സ്, പേഴ്‌സണല്‍ ഓഡിയോ, ഫൂട്ട്‌വെയര്‍, ലൈഫ് സ്‌റ്റൈല്‍ ഉല്‍പന്നങ്ങളാണ്.

2016 ല്‍ ഏറ്റവും വില്‍പന നടന്നത് ചെറിയ ഇലക്ട്രോണിക് വസ്തുക്കള്‍, മൊബൈല്‍, സ്ത്രീകളുടെ വസ്ത്രങ്ങള്‍, പുരുഷന്‍മാരുടെ ചെരുപ്പുകള്‍ എന്നിവയാണ്.

ഫ്‌ളിപ്കാര്‍ട്ട് വെബ്‌സൈറ്റിലെ 80 ശതമാനം ട്രാഫിക്കും വരുന്നത് മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ക്കാണ്.

2016 ല്‍ വിറ്റുപോയ മറ്റു പ്രധാന ഉല്‍പന്നങ്ങളാണ് എനര്‍ജി സേവിങ് ബള്‍ബ്, ചുമര്‍ സ്റ്റിക്കേര്‍സ്, സെല്‍ഫി സ്റ്റിക്ക്, പ്രിന്റര്‍ ഇങ്ക്, സ്ലിമ്മിങ് ബെല്‍റ്റ്, കോണ്ടം, മസാജര്‍, ബ്ലഡ് പ്രസ്സര്‍ മോണിറ്റര്‍, ഹുഖ എന്നിവ.

Top