റിപ്പബ്ലിക് ദിന ഓഫറുമായി ഫ്‌ളിപ്കാര്‍ട്ട് ; വന്‍ വിലക്കിഴിവും ക്യാഷ് ബാക്കും

റിപ്പബ്ലിക്ദിന ഓഫറുമായി ഫ്‌ളിപ്കാര്‍ട്ട്. ജനുവരി 20 മുതല്‍ 22 വരെയാണ് ഓഫര്‍ വില്‍പ്പന. സ്മാര്‍ട്ട് ഫോണുകള്‍, ലാപ്‌ടോപ്പ്, ടിവി, ഫാഷന്‍ ഉത്പന്നങ്ങള്‍ എന്നിവയ്ക്കാണ് ഓഫര്‍ നല്‍കുന്നത്.

എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച് വാങ്ങുന്നവര്‍ക്ക് 10ശതമാനം ഇളവ്, നോ കോസ്റ്റ് ഇഎംഐ, എക്‌സ്‌ചേഞ്ച് ഓഫര്‍ എന്നിവയും ലഭിക്കും.

32999 രൂപ വിലയുള്ള അസൂസ് സെന്‍ഫോണ്‍ 5z 24,999 രൂപയ്ക്ക് വാങ്ങാം. ഇതിന്റെ 8ജിബി മോഡല്‍ 28,999 രൂപയ്ക്കും വില്‍ക്കുന്നു. എസ്ബിഐ കാര്‍ഡ് ഉപയോഗിച്ചാല്‍ 10 ശതമാനം ഇളവ് ലഭിക്കും.

9999 രൂപ വിലയുള്ള മാക്‌സ് പ്രോ എം1 ആയിരം രൂപ കുറച്ച് 8999 രൂപയ്ക്ക് വില്‍ക്കുന്നു. ഇതിന്റെ 4ജിബി വേരിയന്റ് 10,999 രൂപയ്ക്കും 6ജിബി റാം വേരിയന്റെ 12,999 രൂപയ്ക്കും സ്വന്തമാക്കാം.

ഓണര്‍ 10 ലൈറ്റിന്റെ 6ജിബി വേരിയന്റ് 13,999 രൂപയ്ക്ക് വാങ്ങാം.16,990 രൂപയ്ക്ക് വില്‍ക്കുന്ന ഒപ്പോഎഫ്9 12,990 രൂപയ്ക്ക് വാങ്ങാം

Top