ഫ്‌ലിപ്കാര്‍ട്ടിന്റെ ഓഫര്‍ സെയില്‍; ഉല്‍പന്നങ്ങള്‍ക്ക് 40 മുതല്‍ 80 ശതമാനം വരെ ഇളവ്

രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ലിപ്കാര്‍ട്ട് ഓഫര്‍ സെയില്‍ ആരംഭിക്കുന്നു. ഓഗസ്റ്റ് 8 മുതല്‍ 10 വരെയാണ് ഷോപ്പിങ് ഡെയ്സ് വില്‍പന. ബിഗ് ഫ്രീഡം സെയില്‍ അല്ലെങ്കില്‍ നാഷണല്‍ ഷോപ്പിങ് ഡെയ്സ് സെയില്‍ എന്ന പേരിലാണ് ഫ്‌ലിപ്കാര്‍ട്ട് വരുന്നത്. ഉല്‍പ്പന്നങ്ങള്‍ക്ക് 40 മുതല്‍ 80 ശതമാനം വരെയാണ് ഇളവ്.

വില്‍പനയ്ക്ക് മുന്നോടിയായി ഫ്‌ലിപ്കാര്‍ട്ടിലെ ചില പ്രധാന ഓഫറുകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റുകള്‍, ലാപ്ടോപ്പുകള്‍, ടിവികള്‍, സ്പീക്കറുകള്‍, മറ്റ് ജനപ്രിയ ഉല്‍പന്നങ്ങള്‍ എന്നിവയില്‍ വന്‍ കിഴിവുകളാണ് വാഗ്ദാനം ചെയ്യുന്നത്. തിരഞ്ഞെടുത്ത ഷോപ്പിങ് ഉല്‍പന്നങ്ങള്‍ക്ക് അധിക കിഴിവോടെ ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഫ്‌ലാഷ് വില്‍പന നടത്തുന്നുണ്ട്.

Top