ഫ്ലിപ്കാർട്ട് ജീവനക്കാരി വെടിയേറ്റ് ദില്ലിയിൽ കൊല്ലപ്പെട്ടു

ദില്ലി: ദില്ലിയിൽ ഫ്ലിപ്കാർട്ട് ജീവനക്കാരി വെടിയേറ്റ് കൊല്ലപ്പെട്ടു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അക്രമികളുടെ വെടിയേറ്റത്. ദില്ലിയിലെ പശ്ചിംവിഹാറിൽ 32കാരിയായ ജ്യോതിയാണ് കൊല്ലപ്പെട്ടത്. രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഫ്ലിപ്കാർട്ടിന്റെ കൊറിയർ വിഭാ​ഗത്തിലാണ് ജ്യോതി ജോലി ചെയ്തിരുന്നത്. ഇരുചക്ര വാഹനങ്ങളിൽ എത്തിയ രണ്ടുപേരാണ് വെടിവെച്ചതെന്ന് ഭർത്താവ് ദീപക് പറഞ്ഞു. സംഭവത്തെ തുടർന്ന് ഡിസിപി ഹരേന്ദ്ര സിങ് സ്ഥലത്തെത്തി. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് കർശന നടപടിയെടുക്കുമെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.

Top