ഡൗണ്‍ലോഡില്‍ 100 ദശലക്ഷം കടന്ന് ഫ്‌ളിപ്കാര്‍ട്ട്; റേറ്റിങ്ങിലെത്തുന്ന ആദ്യ ഇന്ത്യന്‍ ഇ-കോമേഴ്‌സ് ആപ്പ്

flipcart

ഡൗണ്‍ലോഡ് 100 ദശലക്ഷത്തിന് മുകളില്‍ എത്തിയ ആദ്യ ഇ-കൊമേഴ്‌സ് ആപ്പ് എന്ന പദവി നേടി ഫ്‌ളിപ്കാര്‍ട്ട്.

നൂതനമായ ഫീച്ചറുകള്‍ വികസിപ്പിക്കുന്നതിനും ആപ്പില്‍ പുതിയ ഡിസൈനുകള്‍ ഉള്‍പ്പെടുത്തുന്നതിനും വന്‍ നിക്ഷേപം നടത്തുത്തുകയും അതിനാല്‍ കസ്റ്റമേഴ്‌സിന് യൂസര്‍ ഫ്രണ്ട്‌ലി ആയിട്ടുള്ള മാര്‍ഗ്ഗത്തിലൂടെ തിരഞ്ഞെടുക്കാനും പേമെന്റ് നടത്താനും അവസരം ലഭിക്കുന്നു.

ഇത്തരത്തിലൊരു നേട്ടം കൈവരിക്കുന്ന മൂന്ന് ഇന്ത്യന്‍ കേന്ദ്രീകൃത മൊബൈല്‍ ആപ്പുകളില്‍ ഒന്നാണ് ഫ്‌ളിപ്കാര്‍ട്ടെന്ന് കമ്പനി പറഞ്ഞു.

പേമെന്റ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എന്നീ മേഖലകളില്‍ നിന്നാണ് ഈ നേട്ടം കൈവരിച്ച രണ്ടു മൊബൈല്‍ ആപ്പുകള്‍.

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ റേറ്റിങില്‍ 4 ദശലക്ഷത്തിലേറെ ഉപയോക്താക്കളില്‍ നിന്നായി ശരാശരി 4.4 സ്‌കോര്‍ നേടാന്‍ ഫ്‌ളിപകാര്‍ട്ടിനു സാധിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഈ റേറ്റിങില്‍ എത്തുന്ന ഏക ഇകൊമേഴ്‌സ് ഫ്‌ളിപ്കാര്‍ട്ടാണ്.

ഒക്ടോബര്‍ 14 മുതല്‍ 17 വരെ നടന്ന ബിഗ് ദിവാലി സെയിലില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള ഓഫറാണ് സ്മാര്‍ട്‌ഫോണുകള്‍ക്ക് കമ്പനി പ്രഖ്യാപിച്ചത്.

ബിഗ് ദിവാലി സെയിലില്‍ സ്മാര്‍ട് ഫോണിനൊപ്പം ബൈബാക്ഗ്യാരന്റി ( 99 രൂപയ്ക്ക് വാങ്ങാം )വാങ്ങുന്നവര്‍ക്ക് പിന്നീട് അവരുടെ ഫോണിന് കുറഞ്ഞത് 50 ശതമാനം ബൈബാക്ക് മൂല്യം ലഭ്യമാകും.

ഇതിന് പുറമെ എച്ച്ഡിഎഫ്‌സി ഡെബിറ്റ് , ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി വാങ്ങുന്നവര്‍ക്ക് 10 ശതമാനം ഇളവും എച്ച്ഡിഎഫ്‌സി ബാങ്ക് ക്രഡിറ്റ് കാര്‍ഡ് , ബജാജ് ഫിന്‍സെര്‍വ് കാര്‍ഡുകളില്‍ പലിശ രഹിത ഇഎംഐ നല്‍കിയിരുന്നു.

Top