ഫ്‌ളിപ്കാര്‍ട്ട് സിഇഒ ബിന്നി ബന്‍സാലിന് പിന്നാലെ മിന്ത്ര സിഇഒയും സ്ഥാപനം വിട്ടു

ബംഗളുരു: മിന്ത്ര സിഇഒ അനന്ത് നാരായണന്‍ രാജി വെച്ചു. നിലവിലെ ഫ്‌ളിപ്കാര്‍ട്ട് സിഇഒ കല്യണ്‍ കൃഷ്ണമൂര്‍ത്തിയുമായി യോജിച്ചുപോകാന്‍ സാധിക്കാത്തതിലാണ് അനന്ത് നാരായണന്‍ രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വഭാവദൂഷ്യആരോപണത്തെതുടര്‍ന്ന് ഫ്‌ളിപ്കാര്‍ട്ട് സിഇഒ ബിന്നി ബന്‍സാല്‍ രാജിവെച്ചതിനുപിന്നാലെയാണ് അനന്ത് നാരയണന്റെ രാജി.

ബിന്നി ബന്‍സാലും സച്ചിന്‍ ബന്‍സാലും ചേര്‍ന്ന് സ്ഥാപിച്ചതാണ് ഫ്‌ളിപ്കാര്‍ട്ട.് വാള്‍മാര്‍ട്ട് ഫ്‌ളിപ്പ്കാര്‍ട്ട് ഏറ്റെടുത്ത ഉടനെ കമ്പനിയുമായുള്ള അഭിപ്രായ വ്യത്യാസത്തെതുടര്‍ന്ന് സച്ചിന്‍ ബന്‍സാല്‍ പുറത്തുപോയിരുന്നു.

Top