സ്മാർട്ട് ഫോണുകൾക്ക് ഓഫറുകളുമായി ഫ്ലിപ് കാർട്ട് കാർണിവൽ സെയിൽ

സ്മാർട്ട് ഫോണുകൾക്ക് കൂടുതൽ ഓഫറുകളുമായി ഫ്ലിപ്കാർട്ട് ഇപ്പോൾ സ്മാർട്ട്ഫോൺ കാർണിവൽ സെയിൽ ആരംഭിച്ചിരിക്കുകയാണ്. ഈ കാർണിവൽ സെയിൽ ഏപ്രിൽ 20 വരെ തുടരും. ഈ വിൽപ്പന സമയത്ത് ആപ്പിൾ, സാംസങ്, എൽജി, ഷവോമി, പോക്കോ, റിയൽമി, കൂടാതെ മറ്റു പല ബ്രാൻഡുകളിൽ നിന്നും വിവിധ സ്മാർട്ട്‌ഫോണുകൾക്ക് കമ്പനി ഡിസ്‌കൗണ്ട് നൽകുന്നു. ഡിസ്കൗണ്ടുകൾക്ക് പുറമേ, ഉപയോക്താക്കൾക്ക് നോ-കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ്.

ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പ്രോഡക്റ്റുകൾ വാങ്ങുന്ന ഉപയോക്താക്കൾക്ക് 750 രൂപ വരെ അതായത് 10 ശതമാനം തൽക്ഷണ കിഴിവ് ലഭിക്കുന്നതാണ്. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്,ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്ന ഉപയോക്താക്കൾക്ക് 10 ശതമാനം വരെ അതായത് 2,500 രൂപ വരെ കിഴിവും ലഭിക്കുന്നു.

 

Top