ഫ്ളിപ്കാർട്ട് ബിഗ് സേവിംഗ്‌സ് ഡേ സെയില്‍; വൻ ഓഫറുകളുമായി ഐഫോണ്‍ എസ്ഇ

ഡല്‍ഹി: ഇലക്ട്രോണിക്‌സിലും മറ്റും മറ്റൊരു വില്‍പ്പനയുമായി ഫ്ലിപ്പ്കാര്‍ട്ട് എത്തിയിരിക്കുന്നു. പ്ലസ് അംഗങ്ങള്‍ക്കായി വെള്ളിയാഴ്ച മുതല്‍ ലൈവായ ഫ്ലിപ്കാര്‍ട്ട് ബിഗ് സേവിംഗ് ഡേ വില്‍പ്പന, പ്ലസ് ഇതര അംഗങ്ങള്‍ക്കും ഇപ്പോള്‍ ലഭിക്കും. വില്‍പ്പന മാര്‍ച്ച് 16 വരെ ഉണ്ട്. സ്മാര്‍ട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, ഗൃഹോപകരണങ്ങള്‍, ഫാഷന്‍ ആക്‌സസറികള്‍ എന്നിവയ്ക്കും മറ്റും ടണ്‍ കണക്കിന് ഓഫറുകളും കിഴിവുകളും ഫ്ലിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നു. ആപ്പിള്‍, സാംസങ്ങ്, റിയല്‍മി എന്നിവയുള്‍പ്പെടെയുള്ള ജനപ്രിയ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ അവരുടെ ഫോണുകള്‍ ഡിസ്‌കൗണ്ട് നിരക്കില്‍ വില്‍ക്കുന്നു.

ഫ്ലാറ്റ് ഡിസ്‌കൗണ്ടുകള്‍ക്ക് പുറമേ, തിരഞ്ഞെടുത്ത ഉല്‍പ്പന്നങ്ങള്‍ക്ക് ബാങ്ക് ഡിസ്‌കൗണ്ടുകളും ഫ്ലിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നു. എസ്ബിഐ കാര്‍ഡ് ഉടമകള്‍ക്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് പണമടയ്ക്കുന്നതിന് 10 ശതമാനം ഇന്‍സ്റ്റന്റ് ലൈവ് ലഭിക്കും. ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകള്‍ക്കും ഡിസ്‌ക്കൗണ്ട് ബാധകമാണ്. അതുകൊണ്ട് സ്മാര്‍ട്ട്‌ഫോണുകളിലെ ചില ഡീലുകള്‍ നിങ്ങള്‍ നഷ്ടപ്പെടുത്തരുത്.

 

Top