കുറഞ്ഞ വിലയിൽ ഫോണുകൾ പ്രഖ്യാപിച്ച് ഫ്ലിപ്പ്കാര്‍ട്ട്

ഫ്ലിപ്പ്കാര്‍ട്ടില്‍ വീണ്ടും ഉത്സവകാലം. വന്‍ ഡിസ്‌ക്കൗണ്ടുകള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പ്രഖ്യാപിച്ചു കൊണ്ടാണ് ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോം ഇപ്പോള്‍ ഉപയോക്താക്കളെ കൈയിലെടുക്കുന്നത്. വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് കുറഞ്ഞ വിലയും എളുപ്പത്തിലുള്ള ഡെലിവറിയും ഫ്ലിപ്പ്കാര്‍ട്ട് വാഗ്ദാനം ചെയ്യുന്നു. ഫ്ലിപ്പ്കാര്‍ട്ട് പ്ലസിനും യോഗ്യമായ ഓര്‍ഡറുകളില്‍ സാധാരണ ഉപഭോക്താക്കള്‍ക്കും ഡെലിവറി സൗജന്യമായിരിക്കും. ഫ്ലിപ്പ്കാര്‍ട്ട് പ്ലസ് ഉപഭോക്താക്കള്‍ക്കായി, വര്‍ഷാവസാന വില്‍പ്പന ആരംഭിച്ചു.

ബിഗ് സേവിംഗ് ഡേയ്സ് സെയിലിന്റെ ഹൈലൈറ്റ് സ്മാര്‍ട്ട്ഫോണുകള്‍ക്ക് കനത്ത വിലക്കിഴിവായിരിക്കും. ആപ്പിള്‍ ഐഫോണുകള്‍ക്ക് പുറമെ, പോക്കോ, റിയല്‍മി, സാംസങ്, ഓപ്പോ തുടങ്ങിയ ജനപ്രിയ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളില്‍ നിരവധി ഡീലുകള്‍ ഉണ്ട്. എന്നാല്‍, ഇപ്പോഴും കൃത്യമായ ഇടപാടുകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

50ഐ 2 ജിബി റാമും 32 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുമായി വരുന്ന റിയല്‍മി നാര്‍സോ 50ഐ, എഫ്12 ഒരു 48 എംപി ക്യാമറയും 6000 എംഎഎച്ച് ബാറ്ററിയുമായി സാംസങ്ങ് ഗ്യാലക്‌സി എഫ്12, ഫ്ലിപ്പ്കാര്‍ട്ടിൽ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്ട്‌ഫോണുകളിലൊന്നായ, സ്‌റ്റൈലിഷും ക്ലാസിയുമായ ഓപ്പോ എ12, 6 ജിബി റാം -128 ജിബി മെമ്മറി സ്റ്റോറേജ് ശേഷിയുള്ള പോക്കോ എം3 പ്രോ 5ജി, 6 ജിബി റാമും 128 ജിബി സ്റ്റോറേജ് കപ്പാസിറ്റിയുമുള്ള റിയല്‍മി ജിടി മാസ്റ്റര്‍ എഡിഷന്‍ എന്നിവയാണ് ഫ്ലിപ്പ്കാര്‍ട്ട് ബിഗ് സേവിംഗ് ഡേയ്സ് സെയിലില്‍ ഡിസ്‌കൗണ്ട് ഓഫറുമായി വരുന്ന സ്മാര്‍ട്ട്ഫോണുകള്‍.

Top