ഫ്‌ലിപ്പ്കാര്‍ട്ടില്‍ എല്ലാ ടിവികള്‍ക്കും വന്‍ കിഴിവുകള്‍ പ്രഖ്യാപിച്ചു

ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേ വില്‍പനയില്‍ ഏറ്റവും മികച്ച വില്‍പനയുള്ള എല്ലാ ടിവികള്‍ക്കും വന്‍ കിഴിവുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലെ സൂപ്പര്‍ പ്ലാസ്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രത്യേക ലൈസന്‍സുള്ള ഫ്രഞ്ച് ഇലക്ട്രോണിക്‌സ് ഭീമനായ തോംസണ്‍ ടിവി, ഫ്രഞ്ച് ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ ശ്രേണിയിലുള്ള ഒഫീഷ്യല്‍ ആന്‍ഡ്രോയിഡ് 4 കെ ടിവികള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് വിലക്കിഴിവ്.

അഞ്ചു ദിവസങ്ങളിലും കിഴിവുകള്‍ ലഭ്യമാണ്. 24 ഇഞ്ച് എച്ച്ഡി എല്‍ഇഡി ടെലിവിഷന് വില 5,999 രൂപയില്‍ നിന്ന് തുടങ്ങുന്നു. തോംസണ്‍ ടിവിയുടെ ഒഫീഷ്യല്‍ ആന്‍ഡ്രോയിഡ് ടിവി 4 കെ ശ്രേണിയില്‍ നിന്നുള്ള ഏറ്റവും പുതിയ മോഡല്‍ 43 ഇഞ്ചിന് 26,999 രൂപയ്ക്കും 65 ഇഞ്ചിന് 55,999 രൂപയ്ക്കും ലഭ്യമാണ്.

ഫ്‌ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേ സെയിലില്‍ 5999 രൂപ മുതല്‍ 55,999 രൂപ വരെ വിലയുള്ള ടിവികള്‍ വാങ്ങാം. ഫ്‌ലിപ്കാര്‍ട്ടില്‍ കേവലം 9,499 രൂപയ്ക്കാണ് സ്മാര്‍ട് ടിവി ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റു ടിവി മോഡലുകളുടെ വില 5999 രൂപയിലും തുടങ്ങുന്നു. ഇത് ആദ്യമായാണ് തോംസണ്‍ സ്മാര്‍ട് ടിവികള്‍ക്ക് ഇത്രയും വില കുറയ്ക്കുന്നത്.

Top