ഇ- കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ട് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യും

Flipcart

മുംബൈ: രാജ്യത്തെ മുന്‍ നിര ഇ- കൊമേഴ്‌സ് സ്ഥാപനമായ ഫ്‌ളിപ്കാര്‍ട്ട് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യും. കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയശേഷം പ്രതികരിക്കുകയായിരുന്നു വാള്‍ മാര്‍ട്ട് അധികൃതര്‍.

നാലുവര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയശേഷമാകും വിപണിയില്‍ ലിസ്റ്റ് ചെയ്യലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഫ്‌ളിപ്കാര്‍ട്ടിന്റെ 75 ശതമാനം ഓഹരികളാണ് വാള്‍മാര്‍ട്ട് വാങ്ങിയത്. 21 ബില്യണ്‍ ഡോളറിനാണ് (ഏകദേശം 101020 കോടി രൂപ)ഏറ്റെടുക്കല്‍.

വാള്‍മാര്‍ട്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലായാണ് വ്യാപാര ലോകം ഇതിനെ വിശേഷിപ്പിക്കുന്നത്. ഇകൊമേഴ്‌സ് രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലും ഇതുതന്നെയാണ്.

മറ്റൊരു ഇകൊമേഴ്‌സ് ഭീമനായ ആലിബാബയും ഇന്ത്യന്‍ വിപണിയിലേയ്ക്ക് വരാന്‍ തയ്യാറെടുക്കുകയാണ്. ഇതോടെ രാജ്യത്തെ ഇകൊമേഴ്‌സ് മേഖലയില്‍ ത്രികോണ മത്സരമാകും ഉണ്ടാകുക.

Top