ഫ്‌ലിപ്കാര്‍ട്ടില്‍ സാംസങ് കാര്‍ണിവല്‍; ഗാലക്‌സി ഫോണുകള്‍ക്ക് 12000 രൂപ വരെ കിഴിവ്

samsung

ഫ്‌ലിപ്കാര്‍ട്ടില്‍ സാംസങ് കാര്‍ണിവലില്‍ ഗാലക്‌സി ഫോണുകള്‍ക്ക് വന്‍ വിലക്കിഴിവ്. സാംസങ് ഗാലക്‌സി എസ് 8, ഗാലക്‌സി എസ് 8+, ഗാലക്‌സി ഓണ്‍ നെക്സ്റ്റ്, ഗാലക്‌സി ഓണ്‍ മാക്‌സ്, ഗാലക്‌സി ഓണ്‍5, ഗാലക്‌സി ജെ3 പ്രൊ തുടങ്ങിയവയാണ് ഡിസ്‌കൗണ്ടോടെ ലഭിക്കുന്ന പ്രധാന സ്മാര്‍ട്‌ഫോണുകള്‍.

സാംസങ് കാര്‍ണിവല്‍ കാലയളവില്‍ ഗാലക്‌സി എസ്8 12,000 രൂപ ഇളവോടെ 37,990 രൂപയ്ക്ക് സ്വന്തമാക്കാം. ഗാലക്‌സി എസ്8+ 10,000 രൂപയുടെ ഡിസ്‌കൗണ്ടോടെ 43,990 രൂപയ്ക്കും സ്വന്തമാക്കാം. 17,900 രൂപയുടെ ഗാലക്‌സി ഓണ്‍ നെക്സ്റ്റ് 64 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് വേരിയന്റ് 10,900 രൂപയ്ക്ക് ഇപ്പോള്‍ വാങ്ങാം. ഈ സ്മാര്‍ട് ഫോണിന്റെ 16 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് വേരിയന്റ് 2,009 രൂപ ഇളവോടെ 8,990 രൂപയ്ക്കും വാങ്ങാന്‍ കഴിയും.

സാംസങ് ഹെഡ്‌ഫോണുകള്‍ക്കും, സ്പീക്കറുകള്‍ക്കും സാംസങ് കാര്‍ണിവല്‍ സേലില്‍ ഫ്‌ലിപ്പ്കാര്‍ട്ട് ഡിസ്‌കൗണ്ട് ഒരുക്കിയിട്ടുണ്ട്. സാംസങ് മൊബൈല്‍ ആക്‌സസറികള്‍, കേയ്‌സുകള്‍, ചാര്‍ജറുകള്‍ മുതലായവയ്ക്ക് 50 ശതമാനം വരെയും തെരഞ്ഞെടുത്ത സാംസങ് മോണിറ്ററുകള്‍ക്ക് 40 ശതമാനം വരെയും ഡിസ്‌കൗണ്ട് ലഭിക്കും. 13,590 രൂപയുടെ ഗീയര്‍ ഫിറ്റ് 2 പ്രൊ 10,9590 രൂപയ്ക്കും ലഭിക്കും.

Top