flipcart providing huge offers for iphone

ഫോണ്‍ വാങ്ങാന്‍ സ്വപ്നം കണ്ടു നടക്കുന്നവര്‍ക്ക്‌ വന്‍ ഓഫറുകളുമായി എത്തിയിരിക്കുകയാണ് ഫ്‌ളിപ്കാര്‍ട്ട്.

ഫ്‌ളിപ്കാര്‍ട്ടിന്റെ അപ്‌ഗ്രേഡ് ഓഫറിലൂടെ പുതിയ ഐഫോണ്‍ 7 അല്ലെങ്കില്‍ ഐഫോണ്‍ 7 പ്ലസ് വാങ്ങുമ്പോള്‍ കൈയ്യിലുള്ള ഐഫോണ്‍ എക്‌സ്‌ചെയ്ഞ്ച് ചെയ്ത് 31,200 രൂപ വരെ ലാഭിക്കാം.

എല്ലാ മോഡല്‍ ഐഫോണുകള്‍ക്കും ഫ്‌ലിപ്കാര്‍ട്ട് 5 ശതമാനം ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. എക്‌സേഞ്ച് ചെയ്യുന്ന മോഡലിന്റെ വിലയ്ക്കനുസരിച്ച് ലഭ്യമായ ഓഫറില്‍ മാറ്റം വരും.

ഐഫോണ്‍ 7, 32ജിബിയ്ക്ക് പരമാവധി 21,800 രൂപ വരെ എക്‌സേഞ്ച് ഓഫറിലൂടെ ഡിസ്‌കൗണ്ട് ലഭിക്കും. ഈ മോഡല്‍ 35,200 രൂപയ്ക്കു വരെ വില താഴുന്നുണ്ട്. നിലവിലെ വില 60,000 രൂപയാണ്.ഓഫര്‍ പ്രകാരം അഞ്ചു ശതമാനം വിലകുറച്ചാണ് ഫ്‌ളിപ്കാര്‍ട്ട് നല്‍കുന്നത്.

92,000 രൂപ വിലയുള്ള 256ജിബി ഐഫോണ്‍ പരമാവധി 26,600 രൂപ വരെ എക്‌സേഞ്ച് ഓഫര്‍ ലഭിക്കും. അഞ്ചു ശതമാനം ഫ്‌ളിപ്കാര്‍ട്ടിന്റെ കിഴിവും കൂട്ടി 60,800 രൂപയ്ക്കു ലഭിക്കും. ഈ മോഡലിനാണ് ഏറ്റവും അധികം കിഴിവു ലഭിക്കുന്നത് 31,200 രൂപ.

കൂടാതെ ഇന്‍സ്റ്റോള്‍മെന്റായും ഐഫോണുകള്‍ സ്വന്തമാക്കാം. ഗോള്‍ഡ് വേരിയന്റ് ഫോണുകള്‍ക്ക് ഓഫര്‍ ലഭ്യമല്ല.

Top