ഫ്ലിപ്പ്കാർട്ടിൽ ഒപ്പോ സ്മാർട്ട് ഫോണുകൾക്ക് കിടിലൻ ഓഫറുകൾ. ഫന്റാസ്റ്റിക് ഡേയ്‌സ് സെയിൽ എന്ന പേരിൽ കഴിഞ്ഞ ദിവസമാണ് വിൽപന ആരംഭിച്ചത്. ഇ-കൊമേഴ്‌സ് ഭീമൻ സ്മാർട്ട്‌ഫോണുകൾക്കും മറ്റ് ആക്‌സസറികളിലും ആകർഷകമായ കിഴിവുകളും ഡീലുകളും ഈ സെയിലിലൂടെ നൽകുന്നുണ്ട്. ഒപ്പോയുടെ ഡിവൈസുകൾക്ക് ഫ്ലിപ്പ്കാർട്ട് തകർപ്പൻ ഓഫറുകളാണ് നൽകുന്നത്. സെയിൽ സമയത്ത്, ഏറ്റവും കുറഞ്ഞ വിലയിൽ ബജറ്റ് സ്മാർട്ട്ഫോണുകളും മിഡ് റേഞ്ച് സ്മാർട്ട്‌ഫോണുകളും ലഭ്യമാകും. 30 ശതമാനം വരെ കിഴിവാണ് ഒപ്പോ ഡിവൈസുകൾക്ക് ഫ്ലിപ്പ്കാർട്ട് നൽകുന്നത്.
ഫ്ലിപ്പ്കാർട്ട് ഫന്റാസ്റ്റിക് ഡെയ്‌സ് സെയിലിന്റെ ഭാഗമായി ഒപ്പോ എ54 സ്മാർട്ട്ഫോൺ 8,990 രൂപയ്ക്കാണ് വിൽക്കുന്നത്. ഈ ഡിവൈസിന്റെ യഥാർത്ഥ വില 12,990 രൂപയാണ്. അതുപോലെ, ഒപ്പോ എ53, ഒപ്പോ എ53എസ് 5ജി, ഒപ്പോ എ31, ഒപ്പോ എ12 എന്നീ ഡിവൈസുകളും വിലക്കിഴിവിൽ ലഭിക്കും. ഒപ്പോ എഫ്17 പ്രോ, ഒപ്പോ എഫ്19 പ്രോ എന്നീ സ്മാർട്ട്ഫോണുകൾക്കും ആകർഷകമായ വിലക്കിഴിവ് ഉണ്ട്.


