ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഓഫര്‍ വില്‍പ്പന, സ്മാര്‍ട്ട് ടിവിയ്ക്കും വീട്ടുപകരണങ്ങള്‍ക്കും വന്‍ഇളവുകള്‍

ഫ്‌ളിപ്പ് കാര്‍ട്ടില്‍ വര്‍ഷാവസാന ഓഫര്‍ വില്‍പ്പന തുടങ്ങി. സ്മാര്‍ട്ട് ടിവി, വീട്ടുപകരണങ്ങള്‍ തുടങ്ങിയവയ്ക്കാമ് വന്‍ ഇളവുകള്‍ ലഭിക്കുക. എക്‌സ് ചേഞ്ച് ഓഫറുകള്‍, ഡെബിറ്റ് – ക്രഡിറ്റ് കാര്‍ഡ് ക്യാഷ്ബാക്കുകള്‍ തുടങ്ങിയവയും ലഭിക്കും. 70 ശതമാനം വരെയാണ് ഓഫറുകള്‍ നല്‍കുന്നത്.

സോണി, എല്‍ജി, സാംസങ്, കെന്റ്, ഷവോമി, ടെഫാല്‍, ഹണിവെല്‍, വിയു, ഇഫാല്‍ക്കണ്‍, ഒനിഡ, മാര്‍ക്യു, തുടങ്ങിയ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ ഓഫര്‍ വിലയ്ക്ക് സ്വന്തമാക്കാം. ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 90 ശതമാനവും ഫര്‍ണിച്ചറിന് 80 ശതമാനവും ഓഫര്‍ ലഭിക്കും.

80 ശതമാനം വരെ ഇളവ് നല്‍കുന്ന ഗ്രാബ് നൗ ഓര്‍ ഗോണ്‍ പദ്ധതിയും ഫ്‌ളിപ്കാര്‍ട്ട് ഇയര്‍ എന്‍ഡ് സെയിലിലുണ്ട്. എസ്ബിഐ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ആകെ വിലയുടെ 10 ശതമാനം വരെ ഇളവ് ലഭിക്കും.

28,890 രൂപ വിലയുള്ള സാംസങ് 32 ഇഞ്ച് എച്ച്ഡി റെഡി എല്‍ഇഡി ടിവി 48 ശതമാനം ഇളവില്‍ 14999 രൂപയ്ക്കാണ് വില്‍ക്കുന്നത്. 4000 രൂപ എക്‌സ്‌ചേഞ്ച് ഓഫര്‍, 1500 രൂപയുടെ സ്‌പെഷല്‍ പ്രൈസ് ഇളവ്, 10 ശതമാനം ക്രെഡിറ്റ് കാര്‍ഡ് ഇളവ് എന്നിവ ലഭിക്കും.

30,690 രൂപ വിലയുള്ള എല്‍ജി 260 എല്‍ ഫ്രോസ്റ്റ് ഫ്രീ ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍ 22,490 രൂപയ്ക്ക്് സ്വന്തമാക്കാം. ഷവോമിയുടെ എംഐ 43 ഇഞ്ച് ടിവി4എ 1000 രൂപ വിലകുറച്ച് 21,999 രൂപയ്ക്കും 41,000 രൂപ വിലയുള്ള വിയു ലോകോണിയം 43 ഇഞ്ച് 4കെ സ്മാര്‍ട് ടിവി 24,999 രൂപയ്ക്കുമാണ് വില്‍ക്കുന്നത്. 25,999 രൂപയുടെ തോംസണ്‍ ബി പ്രോ 40 ഇഞ്ച് ഫുള്‍ എച്ച്ഡി സ്മാര്‍ട് ടിവി 17,999 രൂപയ്ക്ക് വാങ്ങാം.

Top