ഫ്‌ളിപ്കാര്‍ട്ട് പുതിയ മൂലധനം സമാഹരിക്കാന്‍ പദ്ധതിയിടുന്നു

flipcart

ബെംഗളൂരു: ഫ്‌ളിപ്കാര്‍ട്ട് പുതിയ മൂലധനം സമാഹരിക്കാന്‍ പദ്ധതിയിടുന്നു. ഇത് സംബന്ധിച്ച് നിക്ഷേപകരുമായി ചര്‍ച്ചകളിലാണ് ഫ്‌ളിപ്കാര്‍ട്ട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഈ വര്‍ഷം ആദ്യം ഗൂഗിള്‍ ഇന്‍കുമായി നടത്തിയ നിക്ഷേപ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു.

ഫ്‌ളിപ്കാര്‍ട്ടിന്റെ പേമെന്റ് വിഭാഗമായ ഫോണ്‍പേ എതിരാളിയായ പേടിഎമ്മുമായുള്ള മത്സരത്തിന്റെ ഭാഗമായി പ്രത്യേകം നിക്ഷേപ സമാഹരണം നടത്തുമെന്ന് സൂചനയുണ്ട്.

500 മില്യണ്‍ ഡോളര്‍ നിക്ഷേപ വാഗ്ദാനത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച വാള്‍മാര്‍ട്ടില്‍ നിന്നും ഫോണ്‍പേ 175 മില്യണ്‍ ഡോളര്‍ നിക്ഷേപം സ്വീകരിച്ചിരുന്നു. അതേസമയം, നിക്ഷേപ സമാഹരണത്തിനായി ഫ്‌ളിപ്കാര്‍ട്ട് ചര്‍ച്ച നടത്തുന്ന നിക്ഷേപകരുടെ പേരുകള്‍ പുറത്തുവന്നിട്ടില്ല.

Top