ബെംഗളൂരു : ഓഫറുകളുടെ പെരുമഴയുമായി ഫ്‌ലിപ്കാര്‍ട്ട്. സെപ്റ്റംബര്‍ 29 മുതല്‍ ഒക്ടോബര്‍ 4 വരെയുള്ള ‘ബിഗ് ബില്യണ്‍ ഡേയ്‌സിലൂടെ മുന്‍നിര ബ്രാന്‍ഡുകളുടെ അടക്കമുള്ള നിരവധി ഉല്‍പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം. ഈ ദിനങ്ങളില്‍ 90 ശതമാനം വരെ വിലകിഴിവ് വിവിധ ഉല്‍പന്നങ്ങള്‍ക്ക് നല്‍കുമെന്ന് ഫ്‌ലിപ്കാര്‍ട്ട് അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ഏതൊക്കെ ഓഫറുകളാകും ലഭിക്കുക എന്ന വിവരം ഫ്‌ലിപ്പ്കാര്‍ട്ട് പുറത്തുവിട്ടിട്ടില്ല. ചില ബ്രാന്‍ഡുകളുടെ സ്മാര്‍ട് ഫോണുകള്‍ പകുതി വിലയ്ക്ക് വില്‍ക്കാനും സാധ്യതയുണ്ട്. ഫാഷന്‍, ലാര്‍ജ് അപ്ലയന്‍സസ് തുടങ്ങിയവയും വന്‍ ഓഫര്‍ ലഭിക്കുന്ന വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നു. ടെലിവിഷനുകള്‍ക്ക് 75 ശതമാനം വരെ ഓഫര്‍ ലഭിച്ചേക്കും. സെപ്റ്റംബര്‍ 29 ന് വാങ്ങുന്ന ഉല്‍പന്നങ്ങളിന്മേല്‍ 15 ശതമാനം അധിക ഇളവ് നല്‍കും.
വിലക്കിഴിവ് കൂടാതെ വിവിധ ഫിനാന്‍സിങ് സേവനങ്ങളും ഓഫര്‍ ചെയ്യുന്നുണ്ട്. നോ കോസ്റ്റ് ഇഎംഐ, എക്‌സ്‌ചേഞ്ച്, ബൈബാക്ക് ഗാരന്റി എന്നീ സൗകര്യങ്ങളും ലഭ്യമാക്കും.