ഫ്‌ലിപ്പ്കാര്‍ട്ട് ഇനി വാള്‍മാര്‍ട്ടിന് സ്വന്തം ; 20 ബില്യണ്‍ ഡോളറിനാണ് ഏറ്റെടുക്കല്‍

ബംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടൈല്‍ മാര്‍ക്കറ്റായ ഫ്‌ലിപ്കാര്‍ട്ട് ഇനി ആഗോളഭീമന്‍ വാള്‍മാര്‍ട്ടിന് സ്വന്തം. ഫ്‌ലിപ്പ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികളാണ് വാള്‍മാര്‍ട്ട് സ്വന്തമാക്കിയത്. 20 ബില്യണ്‍ ഡോളറിനാണ് (ഏദേശം 101017 കോടി രൂപയ്ക്ക്) ഏറ്റെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച ഉച്ചയോടെ സുപ്രധാന കരാറില്‍ ഇരു കമ്പനികളും ഒപ്പിട്ടതെന്ന് ബംഗളൂരു ആസ്ഥാനമായ ഫ്‌ലിപ്പ്കാര്‍ട്ടില്‍ 23 ശതമാനം ഓഹരി പങ്കാളിത്തമുള്ള സോഫ്റ്റ് ബാങ്ക് സ്ഥിരീകരിച്ചു.

ഇ കോമേഴ്‌സ് രംഗത്തെ പ്രാധാന എതിരാളിയായ ആമസോണ്‍ ഫ്‌ളിപ്പ്കാര്‍ട്ടിനെ ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നിരുന്നെങ്കിലും വാള്‍മാര്‍ട്ടുമായി ഡീല്‍ ഉറപ്പിക്കുയായിരുന്നു. ഗൂഗിളിന്റെ ആല്‍ഫബറ്റും ഫ്‌ലിപ്കാര്‍ട്ടിന്റെ അഞ്ച് ശതമാനം ഓഹരി വാങ്ങാനിരിക്കുകയാണ്.

Top