റിപ്പബ്ലിക്ക് ഡേ സ്‌പെഷ്യല്‍; വമ്പിച്ച വിലക്കുറവുമായ് ഫ്‌ലിപ്പ്കാര്‍ട്

2019 ലെ ആദ്യ ഓഫറുമായ് ഫ്‌ലിപ്പ്കാര്‍ട്. രാജ്യത്തെ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഫ്‌ലിപ്കാര്‍ട്ടില്‍ റിപ്പബ്ലിക് ഡേ സ്‌പെഷ്യല്‍ ഓഫര്‍. ജനുവരി 20, 22 കാലയളവില്‍ വമ്പിച്ച വിലക്കുറവാണ് ഫ്‌ലിപ്കാര്‍ട് ഉപഭോക്താക്കള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഓഫര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ 26 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പത്ത് ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ഡെബിറ്റ്, ഇഎംഐ കാര്‍ഡുകള്‍ക്ക് നോ കോസ്റ്റ് ഇഎംഐ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ടിവി, ലാപ്പ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയ്ക്ക് എക്‌സ്‌ചേഞ്ച് ഓഫറുകളുംകമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 1450 രൂപയ്ക്ക് ഷോപ്പ് ചെയ്താല്‍ 10 ശതമാനവും 1950 രൂപയ്ക്ക് ഷോപ് ചെയ്യുമ്പോള്‍ 15 ശതമാനവും ഡിസ്‌കൗണ്ട് ലഭിക്കും. ഇതോടൊപ്പം ഫ്‌ലിപ്കാര്‍ട്ട് ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചിട്ടുണ്ട് .

Top