വിമാനത്തില്‍ വിന്റോ സീറ്റിനെ ചൊല്ലിത്തര്‍ക്കം; വൈറലായി വീഡിയോ

സോഷ്യല്‍ മീഡീയയില്‍ പല വീഡിയോകളും വൈറലാകാറുണ്ട്,എന്നാല്‍ ഇപ്പോള്‍ വിമാനത്തില്‍ വിന്റോ സീറ്റിനെ ചൊല്ലി തമ്മിലടിപിടിക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. പാസഞ്ചര്‍ ഷെയിമിംഗ് എന്ന ഇന്‍സ്റ്റഗ്രാം പേജാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിമാനത്തിനുള്ളില്‍ മുന്നിലും പിന്നിലുമായി ഇരിക്കുന്ന രണ്ട്‌പേരാണ് വീഡിയോയില്‍. ഒരാള്‍ക്ക് വിന്‍ഡോ തുറന്നിടണം, അടുത്തയാള്‍ക്ക് അടയ്ക്കണം.

തുറന്നിടണമെന്ന് പറയുന്ന ആള്‍ക്ക് പ്രകാശം വേണം, മറ്റെയാള്‍ക്ക് പ്രകാശം വേണ്ട. പിന്നീട് സംഭവിക്കുന്നതാണ് വൈറല്‍. ഇവര്‍ മാറിമാറി ജനല്‍ അടയ്ക്കുന്നതും തുറക്കുന്നതും കാണാം. അവസാനം പ്രശ്‌നം പരിഹരിക്കാന്‍ ഫ്‌ളൈറ്റ് അറ്റന്‍ഡര്‍ എത്തുന്നുണ്ട്. ഇത്രയും മുതിര്‍ന്നിട്ടും ഈ നിസ്സാരകാര്യത്തിന് അടിപിടി കൂടുന്നതില്‍ പലരും വീഡിയോയ്ക്ക് താഴെ വിമര്‍ശിക്കുന്നുണ്ട്. നാല് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടിട്ടുള്ളത്.

രണ്ടായിരത്തിലധികം കമന്റുകളും വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്. മിക്കവരും വിമര്‍ശിക്കുന്നത് ഇരുവരുടെയും പക്വതയില്ലായ്മയെയാണ്. മുന്നിലെ സീറ്റിലെ വിന്‍ഡോ അടയ്ക്കാന്‍ ശ്രമിക്കുന്നയാള്‍ സ്വന്തം സീറ്റിലെ വിന്‍ഡോ തുറന്നിട്ടിരിക്കുകയാണ് എന്നാണ് മറ്റൊരു വസ്തുത.

Top