യുകെയിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാനസർവീസുകൾ നിയന്ത്രണങ്ങളോടെ പുനരാരംഭിക്കും

ൽഹി : ജനിതകമാറ്റം വന്ന വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ നിർത്തിവച്ച യുകെയിൽ നിന്നുള്ള വിമാനസർവീസുകൾ വീണ്ടും തുടങ്ങുന്നു. ജനുവരി 8 മുതൽ നിയന്ത്രിതമായ രീതിയിൽ വീണ്ടും വിമാനസർവീസുകൾ തുടങ്ങുമെന്ന് കേന്ദ്രവ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. ഡിസംബർ 23-നാണ് കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദം പടരുന്നത് കണ്ടെത്തിയ സാഹചര്യത്തിൽ യുകെയിലേക്കുള്ള വിമാനസർവീസുകൾ കേന്ദ്രസർക്കാർ നിർത്തിവച്ചത്.

ഡിസംബർ 31 വരെയാണ് നിയന്ത്രണം ആദ്യം പ്രഖ്യാപിച്ചതെങ്കിലും പിന്നീടത് ജനുവരി 7 വരെ നീട്ടി. സെപ്റ്റംബറിലാണ് യുകെയിൽ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തുന്നത്. ഇത് ആരോഗ്യവിദഗ്ധർ കൊവിഡ് വൈറസിന്‍റെ ജനിതകമാറ്റം വന്ന രൂപം തന്നെയാണെന്ന് സ്ഥിരീകരിക്കുന്നത് ഡിസംബറിലാണ്. ചെറിയ ജനിതകമാറ്റം ലോകത്തെ പലഭാഗങ്ങളിലും കൊവിഡിന് വരുന്നുണ്ടെങ്കിലും ഇത് കൂടുതൽ വ്യാപനശേഷിയുള്ളതാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Top