കനത്ത മഴയില്‍ മുങ്ങി മുംബൈ; ഒമ്പത് വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു

മുംബൈ: ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ മുങ്ങി മുംബൈ നഗരം. അടുത്ത ദിവസം മുംബൈയില്‍ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും മഹാരാഷ്ട്ര തീരത്ത് നിന്ന് കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് മാത്രം മുംബൈ വിമാനത്താവളത്തില്‍ നിന്ന് ഒമ്പത് വിമാനങ്ങളാണ് വഴി തിരിച്ചു വിട്ടത്.

റായ്ഗഢ്, രത്‌നഗിരി, സിന്ധുദുര്‍ഗ് ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. മുംബൈ, താനെ, നവി മുംബൈ എന്നിവിടങ്ങളില്‍ അടുത്ത 24 മണിക്കൂര്‍ ശക്തമായ മഴ പെയ്യും. ഇവിടങ്ങളിലെല്ലാം ഓറഞ്ച് അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

Top