റയാന്‍ എയര്‍ പൈലറ്റുമാര്‍ സമരത്തില്‍; നാനൂറോളം വിമാനങ്ങള്‍ റദ്ദാക്കി

RAYAN-AIR

ബെര്‍ലിന്‍: റയാന്‍ എയര്‍ പൈലറ്റുമാര്‍ സമരത്തിലായതിനെ തുടര്‍ന്ന് അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളിലെ വിമാന യാത്രക്കാര്‍ ദുരിതത്തിലായി.

ജര്‍മനി, സ്വീഡന്‍, അയര്‍ലന്‍ഡ്, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ് എന്നിവിടങ്ങളിലെ വിമാന യാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. സമരത്തെ തുടര്‍ന്ന് നാനൂറോളം വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. ഇതോടെ അമ്പതിനായിരത്തിലേറെ യാത്രക്കാര്‍ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ്.

റയാന്‍ എയര്‍ പൈലറ്റുമാരുടെ അഞ്ചാംഘട്ട സമരമാണ് വെള്ളിയാഴ്ച നടക്കുന്നത്. അയര്‍ലണ്ട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നവരും റയാന്‍ എയര്‍ നേരിട്ട് നിയമിച്ചിരിക്കുന്നവരുമായ പൈലറ്റുമാരാണ് സമരത്തിന് ആഹ്വാനം ചെയ്തത്. ശമ്പള വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട് ദി ഐറിഷ് എയര്‍ലൈന്‍ പൈലറ്റ്‌സ് അസോസിയേഷന്‍ റയാന്‍ എയറുമായി വളരെ കാലമായി തര്‍ക്കം നിലനില്‍ക്കുകയാണ്. ഇത് സംബന്ധിച്ച തീരുമാനം വേണമെന്നാണ് യൂണിയന്റെ ആവശ്യം.

Top