സോഹാറില്‍ നിന്നും വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു

മസ്‌കറ്റ്: സൊഹാര്‍ വിമാനത്തവാളത്തില്‍ നിന്നും നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. വെള്ളി,ശനി, ഞായര്‍, ബുധന്‍ എന്നീ ദിവസങ്ങളിലായിരിക്കും സോഹാറില്‍ നിന്നും സലാലയിലേക്ക് വിമാന സര്‍വീസുകള്‍ ഉണ്ടാവുകയെന്നും ഒമാന്‍ എയര്‍പോര്‍ട്ടിന്റെ പ്രസ്താവനയില്‍ പറയുന്നു.

വെള്ളിയാഴ്ച സലാം എയറിന്റെ ആദ്യ വിമാനം സലാലയിലേക്ക് പറന്നതായി ഒമാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

Top