സുരക്ഷാ നടപടികള്‍ ശക്തം; കശ്മീരില്‍ നാല് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: കശ്മീരില്‍ സുരക്ഷാ നടപടികളുടെ ഭാഗമായി വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. പാക്ക് വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിന് പിന്നാലെയാണ് സുരക്ഷ മുന്‍ നിര്‍ത്തി വിമാനത്താവളങ്ങളുടെ സര്‍വ്വീസ് നിര്‍ത്തിവെച്ചത്. ജമ്മു, ലേ, ശ്രീനഗര്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് താത്കാലികമായി നിര്‍ത്തിവെച്ചത്. ഇതോടെ കശ്മീരിലേക്കുള്ള മുഴുവന്‍ യാത്രവിമാനങ്ങളുടെ സര്‍വ്വീസുകളും റദ്ദാക്കി.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ മറ്റ് വിമാനത്താവളങ്ങള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ വ്യോമസേന പാക്ക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതിന് പിന്നാലെ കശ്മീരിലെങ്ങും ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. രജോരി ജില്ലയില്‍ ഷെല്ലാക്രമണം നടന്നതിനാല്‍ ഇവിടത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധിയും നല്‍കി.

Top