വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ്‌ പിടിയിൽ

ഭോപ്പാൽ: ഭോപ്പാലിൽ വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഫോൺ സന്ദേശം അയച്ച ആളെ പിടികൂടി.ഭോപ്പാലിലെ രാജാ ഭോജ് വിമാനത്താവളത്തിലെ വിമാനങ്ങൾ ഹൈജാക്ക് ചെയുമെന്നായിരുന്നു ഭീഷണി .ഭീഷണിയെത്തുടർന്ന് ഭോപ്പാൽ, ഇൻഡോർ വിമാനത്താവളങ്ങളിലെ സുരക്ഷ വർധിപ്പിച്ചു. തുടർന്ന്‌ നടത്തിയ അന്വേഷത്തിൽ ഫോൺ വിളിച്ചയാളെ പൊലീസ്‌ കണ്ടെത്തി.

പാകിസ്ഥാനിലേക്ക് വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ്‌ ഇയാൾ ഫോൺ വിളിച്ചത്‌. രാജാ ഭോജ് വിമാനത്താവള മാനേജർ ധർമ്മരാജ്‌ വർമ്മയ്‌ക്കാണ്‌ ഫോൺ സന്ദേശം എത്തിയത്‌. തുടർന്ന്‌ വർമ്മ ഗാന്ധി നഗർ പൊലീസ്‌ സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന്‌ നടത്തിയ അന്വേഷത്തിലാണ്‌ ഷുജൽപൂർ സ്വദേശിയായ യുവാവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്‌.

Top