കൂടുതൽ വിമാന സർവ്വീസുകൾ കണ്ണൂരിൽ നിന്ന് തുടങ്ങാൻ തീരുമാനിച്ച് ഇൻഡിഗോ

indigo

തിരുവനന്തപുരം: കൂടുതല്‍ ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ കണ്ണൂരില്‍ നിന്ന് തുടങ്ങാന്‍ തീരുമാനിച്ചു.

മാര്‍ച്ച് 31 മുതല്‍ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ഇന്‍ഡിഗോ വിമാനത്തിന്റെ സര്‍വ്വീസ് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. ജനുവരി 25 മുതല്‍ ഹൈദ്രാബാദ് ,ചെന്നെ , ഹൂഗ്ലി,ഗോവ സര്‍വ്വീസുകള്‍ തുടങ്ങാനും തീരുമാനമായി. ഫെബ്രുവരി അവസാനം ഗോഎയര്‍ മസ്‌ക്കറ്റ് സര്‍വ്വീസും ആരംഭിക്കും. സ്‌പൈസ് ജറ്റ് സര്‍വ്വീസ് തുടങ്ങാന്‍ സന്നദ്ധരാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഏതൊക്കെ സര്‍വ്വീസ് എപ്പോള്‍ മുതല്‍ ആരംഭിക്കുമെന്ന് തീരുമാനമായിട്ടില്ല.

Top