സ്വിറ്റ്‌സര്‍ലന്‍ഡില്‍ ചെറുവിമാനം തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്

സൂറിച്ച്: സ്വിറ്റ്‌സര്‍ലന്‍ഡില്‍ ചെറുവിമാനം തകര്‍ന്ന് കൗമാരക്കാര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു.

ഒരാള്‍ക്ക് പരിക്കേറ്റു. ഇറ്റാലിയന്‍ അതിര്‍ത്തിക്ക് സമീപമുള്ള കന്റോണ്‍ ഓഫ് ഗ്രൗബന്‍ഡെനില്‍ വച്ചാണ് സംഭവം. 14 വയസുകാരായ രണ്ടു ആണ്‍കുട്ടികളും പൈലറ്റുമാണ് മരിച്ചത്.

സ്വിസ് എയറോ ക്ലബ് സംഘടിപ്പിച്ച ഒരാഴ്ച ക്യാമ്പില്‍ പങ്കെടുക്കുകയായിരുന്ന കുട്ടികളാണ് അപകടപ്പെട്ടത്. പരിക്കേറ്റ 17 വയസുള്ള പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്.

Top