ഫ്ളെക്സിബിള്‍ ബാറ്ററിയുമായി മിഷിഗന്‍ സര്‍വകലാശാലയിലെ ഗവേഷകന്‍

ഫ്ളെക്സിബിള്‍ ബാറ്ററിയുടെ കണ്ടുപിടുത്തവുമായി മിഷിഗന്‍ സര്‍വകലാശാലയിലെ ഗവേഷകന്‍. ലിഥിയം-അയേണ്‍ ബാറ്ററിയില്‍ ഉപയോഗിക്കാനാവുന്ന, വളച്ചാല്‍ പോലും വൈദ്യുതി വഹിക്കാനാവുന്ന ഫ്‌ളെക്‌സിബിള്‍ ബാറ്ററിയാണ് ഗവേഷകന്‍ നിര്‍മ്മിച്ചെടുത്തിരിക്കുന്നത്.

നെഗറ്റീവ് ചാര്‍ജ് ചെയ്ത സൂക്ഷ്മ കണങ്ങളുടെ പാളികള്‍ക്ക് പകരം പോസിറ്റീവ് ചാര്‍ജ് ചെയ്ത മൃദുവായ പോളിമര്‍ പാളികള്‍ നല്‍കിയിരിക്കുന്നു. കണ്ടക്ടര്‍ വളക്കുമ്പോള്‍ സ്വര്‍ണ സൂഷ്മ കണികകള്‍ വരിയായി നിന്ന് വൈദ്യുതി വഹിക്കുന്നത് തുടരുന്നു.

വഴക്കവും ഒപ്പം വൈദ്യുത വാഹകശേഷിയും നിലനിര്‍ത്തുന്നത് ഫ്ളെക്സിബിള്‍ ബാറ്ററി രൂപകല്‍പനയിലെ ശ്രമകരമായ കാര്യമാണെന്ന് ഗവേഷകനായ നികോളോസ് കോടോവ് പറയുന്നു.

ശരീരത്തിനകത്ത് ഘടിപ്പിക്കുകയും, പുറത്ത് ധരിക്കുകയും ചെയ്യുന്ന ഉപകരണങ്ങളില്‍ ഉപയോഗിക്കാന്‍ ഈ ബാറ്ററികള്‍ കൊണ്ട് സാധിക്കുമെന്ന് കോടോവ് പറഞ്ഞു. ഉപകരണങ്ങള്‍ക്കനുസരിച്ച് ബാറ്ററിയില്‍ മാറ്റങ്ങള്‍ വരുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

Top