ഫ്‌ളച്ചറും ചാര്‍ലി ആഡമും ഈ സീസണോടെ ക്ലബ്ബ് വിട്ടേക്കും

ചാര്‍ലി ആഡമും ഡാരന്‍ ഫ്‌ളച്ചറും ഈ സീസണ്‍ അവസാനത്തോടെ ക്ലബ് വിടുമെന്ന് സൂചന. ചാമ്പ്യന്‍ഷിപ്പില്‍ ഒരു സീസണ്‍ മുഴുവന്‍ സ്റ്റോക്കിനൊപ്പം ചിലവഴിച്ച ഇരുവരും പ്രീമിയര്‍ ലീഗിലേക്ക് തിരികെ എത്തും എന്നാണ് കരുതുന്നത്. കഴിഞ്ഞ സീസണില്‍ സ്റ്റോക്ക് സിറ്റ റിലഗേറ്റ് ആയപ്പോള്‍ സ്റ്റോക്കിനെ തിരികെ കൊണ്ടു വരാം എന്ന പ്രതീക്ഷയില്‍ ക്ലബിനൊപ്പം ചാമ്പ്യന്‍ഷിപ്പിലും കളിച്ചവരാണ് ഇരുവരും.

എന്നാല്‍ ഈ സീസണില്‍ ചാമ്പ്യന്‍ഷിപ്പില്‍ 16ാം സ്ഥാനത്താണ് സ്റ്റോക്ക് സിറ്റിയുള്ളത്. സ്റ്റോക്ക് സിറ്റി അടുത്തൊന്നും പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്തിയേക്കില്ലെന്ന തോന്നലാണ് വെറ്ററന്‍ താരങ്ങളായ ഫ്‌ളച്ചറിനെയും ചാര്‍ലി ആഡമിനെയും ക്ലബ് വിടാന്‍ പ്രേരിപ്പിക്കുന്നത്. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ ഫ്‌ളച്ചര്‍ അവസാന രണ്ടു സീസണായും, മുന്‍ ലിവര്‍പൂള്‍ താരമായ ചാര്‍ലി ആഡം അവസാന ഏഴു വര്‍ഷമായും സ്റ്റോക്കിനൊപ്പമുണ്ട്.

Top