മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന ഉത്തരവിനെതിരെ ഉടമകള്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന ഉത്തരവിനെതിരെ ഫ്‌ളാറ്റുടമകള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു.

പൊളിച്ചു നീക്കേണ്ട ഫ്‌ളാറ്റുകളില്‍ ഇന്ന് ചീഫ് സെക്രട്ടറി സന്ദര്‍ശിക്കാനിരിക്കെയാണ് റിട്ട് ഹര്‍ജിയുമായി ഉടമകള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

നേരത്തെ, കേസില്‍ ഫ്‌ളാറ്റുടമകളുടെ വാദം കേള്‍ക്കാതെയാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചതെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. തങ്ങളുടെ ഭാഗം കേള്‍ക്കാതെ തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യമുന്നയിച്ചു.

Top