ഡല്‍ഹിയിലെ പാര്‍പ്പിട സമുച്ചയത്തില്‍ തീപിടിത്തം; നാലു പേര്‍ മരിച്ചു

fire

ന്യൂഡല്‍ഹി: ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനിലെ കോളനിയില്‍ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ നാലു പേര്‍ മരിച്ചു.

രണ്ടു പേര്‍ക്കു ഗുരുതരമായി പൊള്ളലേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ സീമപുരി മേഖലയിലെ ഫ്‌ലാറ്റിലാണ് തീപിടിത്തമുണ്ടായത്.

അഗ്‌നിശമനസേന തീയണക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.

Top