മരട് ഫ്‌ലാറ്റ്; കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍ നീക്കാനുള്ള കമ്പനിയെ ഇന്ന് തെരഞ്ഞെടുക്കും

കൊച്ചി: സുപ്രീം കോടതി വിധി പ്രകാരം മരട് ഫ്‌ലാറ്റ് പൊളിക്കലിന് മുന്നോടിയായുള്ള സാങ്കേതിക സമിതിയുടെ യോഗം ഇന്ന് ചേരും. ഫ്‌ലാറ്റ് പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെ ചൊല്ലിയുള്ള ആശയ
ക്കുഴപ്പം നിലനിന്നിരുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. ഇന്ന് ചേരുന്ന യോഗത്തില്‍ കോണ്‍ക്രീറ്റ് മാലിന്യമടക്കം നീക്കം ചെയ്യാനുള്ള പ്രത്യേക കമ്പനികളെ തെരഞ്ഞെടുക്കും.

മാലിന്യം നീക്കുന്നതിനായി സമ്മതപത്രം ഒപ്പിട്ടു നല്‍കിയത് പത്തോളം കമ്പനികളാണ് എന്നാല്‍ നാല് കമ്പനികളെയാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഈ കമ്പനികളുടെ യോഗ്യത പരിശോധിച്ച് ഒരു കമ്പനിയെ ഇന്ന് തെരഞ്ഞെടുക്കും. നാട്ടുകാരുടെ ആശങ്ക കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം.

ആല്‍ഫ സെറിന്‍ ഫ്‌ളാറ്റിലെ ഇരുനില കെട്ടിടം പൊളിച്ചതിനെ തുടര്‍ന്ന് പരിസരത്തെ വീടിന് വിള്ളല്‍ വീണിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധിക്കുകയും ഫ്‌ലാറ്റിനോട് ചേര്‍ന്ന കെട്ടിടങ്ങള്‍ പൊളിക്കുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാന്‍ സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് ഉത്തരവിടുകയും ചെയ്തു.

Top