കരമനയില്‍ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; രണ്ട് പേര്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കരമനയില്‍ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരികയായിരുന്ന കഞ്ചാവ് സംഘത്തിലെ രണ്ട് പേര്‍ പൊലീസ് പിടിയില്‍. കരമന സ്വദേശികളായ ലജീഷ്, കൃഷ്ണ എന്നിവരാണ് പിടിയിലായത്. ലജീഷിന്റെ പേരിലാണ് കരമനയിലെ ലോഡ്ജില്‍ മുറിയെടുത്തിരുന്നത്.

പരിശോധനയ്ക്കായി ഫ്‌ലാറ്റിലെത്തിയ പൊലീസ് സംഘത്തിന് നേരെ സംഘം നാടന്‍ പടക്കം എറിഞ്ഞു. പൊലീസിനെ ആക്രമിച്ച് പ്രതികളില്‍ രണ്ട് പേര്‍ രക്ഷപ്പെട്ടു.

നാര്‍ക്കോട്ടിക് സെല്‍ അസി. കമീഷണറുടെ നേതൃത്വത്തിലായിരുന്നു ഫ്‌ലാറ്റില്‍ റെയ്ഡ് നടത്തിയത്. മുറിയിന്‍ നിന്നും തോക്കും ആയുധങ്ങളും പിടികൂടിയിട്ടുണ്ട്.

 

Top