ടൂറിസ്റ്റ് ബസുകളില്‍ വീണ്ടും മിന്നുന്ന ലൈറ്റും ശബ്ദഘോഷവും; വീണ്ടും നടപടി

ലങ്കാരലൈറ്റുകളും ശബ്ദഘോഷങ്ങളും ഘടിപ്പിച്ച് സര്‍വീസ് നടത്തിയ ടൂറിസ്റ്റ് ബസ് ഒടുവില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ പിടിയിലായി. വിദ്യാര്‍ഥികളുമായി വളാഞ്ചേരിയില്‍നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്ര നടത്തിയ ബസാണ് പിടിയിലായത്. അപകടകരമാംവിധം ഇലക്ട്രിക് ഉപകരണങ്ങളും കണ്ണഞ്ചിക്കുന്ന വിവിധ വര്‍ണവെളിച്ചങ്ങളും കാതടപ്പിക്കുന്ന പാട്ടും വെച്ചായിരുന്നു യാത്ര. വാര്‍ത്തയെത്തുടര്‍ന്നാണ് ഉടനടി നടപടിയുണ്ടായത്.

മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ മോട്ടോര്‍വാഹന എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം എം.വി.ഐ. ടി. അനൂപ് മോഹന്റെ നേതൃത്വത്തില്‍ തിരൂര്‍ ആലത്തിയൂരില്‍ വെച്ച് ബസ് പരിശോധിച്ചു. സത്യമാണെന്ന് ബോധ്യമായതിനെത്തുടര്‍ന്ന് ബസ് പിടിച്ചെടുക്കുകയും ഫിറ്റ്‌നസ് റദ്ദാക്കുകയും ചെയ്തു.

തമിഴ്‌നാട്ടിലെ പ്രാദേശിക ചാനലുകളിലുള്‍പ്പെടെ ഇതിന്റെ വീഡിയോ സംപ്രേഷണം ചെയ്തു. ഈ സാഹചര്യത്തിലാണ് വാര്‍ത്തയെത്തുടര്‍ന്ന് ഇതിന്റെ അപകടവും നിയമലംഘനവും ചൂണ്ടിക്കാട്ടി വാര്‍ത്ത നല്‍കിയത്. അപ്പോഴേക്കും ബസ് വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയിരുന്നു.

 

Top