ഇന്‍ഫിനിക്‌സ് ഹോട്ട് 9 സ്മാര്‍ട്‌ഫോണിന്റെ ഫ്‌ളാഷ് സെയില്‍ ആരംഭിച്ചു

ന്‍ഫിനിക്‌സ് ഹോട്ട് 9 ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തി. 4 ജിബി റാമിനും 64 ജിബി സ്റ്റോറേജ് കോണ്‍ഫിഗറേഷന്‍ വരുന്ന ഇന്‍ഫിനിക്‌സ് ഹോട്ട് 9ന് ഇന്ത്യയില്‍ 8,999 രൂപയാണ് വില വരുന്നത്. വയലറ്റ്, ഓഷ്യന്‍ വേവ് എന്നിവയുള്‍പ്പെടെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഇന്‍ഫിനിക്സ് സ്മാര്‍ട്ട്‌ഫോണ്‍ വില്‍ക്കുന്നത്.

6.6 ഇഞ്ച് ഡിസ്പ്ലേയാണ് ഇന്‍ഫിനിക്‌സ ഹോട്ട് 9ന് ഉള്ളത്. ഈ ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയ്ക്ക് 1600 x 720 പിക്സല്‍ റെസല്യൂഷനും മുകളില്‍ ഇടത് കോണിലുള്ള സെല്‍ഫി ക്യാമറയ്ക്കായി ഒരു പഞ്ച്-ഹോള്‍ കട്ട്ഔട്ടും ഉണ്ട്. 90.5 ശതമാനം സ്‌ക്രീന്‍ ടു ബോഡി റേഷിയോയും ഈ ഡിസ്‌പ്ലെയ്ക്ക് ലഭിക്കുന്നു. മീഡിയടെക് ഹെലിയോ പി 22 ഒക്ടാകോര്‍ SoC വരുന്ന ഈ സ്മാര്‍ട്ട്ഫോണ്‍ 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജും വാഗ്ദാനം ചെയ്യുന്നു.

എസ്ഡി കാര്‍ഡ് സ്ലോട്ട് വഴി 256 ജിബി വരെ വികസിപ്പിക്കാവുന്ന പിന്തുണയും ഈ സ്മാര്‍ട്‌ഫോണില്‍ വരുന്നു. 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ക്യാമറ മുന്‍വശത്ത്, സ്മാര്‍ട്ട്‌ഫോണ്‍ ഒരു ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണം ഉള്‍ക്കൊള്ളുന്നു. 2 മെഗാപിക്‌സല്‍ മാക്രോ, 2 മെഗാപിക്‌സല്‍ ഡെപ്ത്, ലോ-ലൈറ്റ് സെന്‍സര്‍ എന്നിവയുമായി ജോടിയാക്കിയ 13 മെഗാപിക്‌സല്‍ ഷൂട്ടറാണ് പിന്നിലെ പ്രധാന ക്യാമറ. സെല്‍ഫികള്‍ക്കായി പഞ്ച്-ഹോളിനുള്ളില്‍ 8 മെഗാപിക്‌സല്‍ ക്യാമറ സ്ഥാപിച്ചിരിക്കുന്നു. പിന്നില്‍ ഫിംഗര്‍പ്രിന്റ് സെന്‍സറും യുഎസ്ബി പോര്‍ട്ടും 3.5 എംഎം ജാക്കും നല്‍കിയിട്ടുണ്ട്.

Top