ജോര്‍ദാനില്‍ പ്രളയം; സ്‌കൂള്‍ ബസ് ഒഴുക്കില്‍പ്പെട്ട് 17 പേര്‍ മരിച്ചു

അമ്മാന്‍: ജോര്‍ദാനിലെ ചാവുകടലിന് സമീപം പ്രളയത്തില്‍ സ്‌കൂള്‍ ബസ് ഒഴുക്കില്‍പ്പെട്ട് കുട്ടികളുള്‍പ്പടെ 17 പേര്‍ മരിച്ചു. സ്‌കൂള്‍ കുട്ടികളെ കൂടാതെ ഏഴ് ജീവനക്കാരടക്കം 44 പേരാണ് ബസിലുണ്ടായിരുന്നത്. വിനാദയാത്രയ്ക്ക് പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.ദിവസങ്ങളോളമായി ശക്തമായ മഴ തുടരുന്ന ജോര്‍ദാനില്‍ തലസ്ഥാനമായ അമ്മാന്‍ ഉള്‍പ്പടെ പലപ്രദേശങ്ങളും പ്രളയക്കെടുതി അനുഭവിക്കുകയാണ്.

Top