പ്രളയം: ആസാമില്‍ രണ്ടുലക്ഷത്തിലധികം പേര്‍ ദുരിതത്തില്‍

ഗുവാഹത്തി: കനത്ത മഴയെ തുടര്‍ന്ന് ആസാമില്‍ പ്രളയം. രണ്ടു ലക്ഷത്തിലധികം പേര്‍ പ്രളയ ബാധിതരായതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 11 ജില്ലകളാണ് വെള്ളപൊക്കം ഉണ്ടായിരിക്കുന്നത്.

പ്രളയം 13,267 ഹെക്ടര്‍ വിസ്തൃതിയില്‍ കൃഷിയെയും ബാധിച്ചു. കനത്ത മഴയില്‍ സംസ്ഥാനത്ത് ഇതുവരെ മൂന്നുപേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. അനേകം പേര്‍ ഇപ്പോഴും ദുരിതത്തില്‍ കഴിയുകയാണ്.

Top