15 കിലോമീറ്റര്‍ പതാക വിരിച്ച് റെക്കോര്‍ഡ് നേട്ടവുമായി ഒരു സംഘം

റായ്പൂര്‍: ആയിരക്കണക്കിന് കുട്ടികളും സാമൂഹ്യപ്രവര്‍ത്തകരും ഒത്തു ചേര്‍ന്നു കൊണ്ട് കിലോമീറ്ററുകളോളം ത്രിവര്‍ണപതാക വിരിച്ച് റെക്കോര്‍ഡിലേക്ക് കടന്നു.

15 കിലോമീറ്റര്‍ പതാക വിരിച്ചു കൊണ്ടാണ് ചത്തീസ്ഖണ്ഡിലെ റായ്പൂരിലെ സംഘം റെക്കോര്‍ഡ് നേടിയിരിക്കുന്നത്. സെപ്തംബര്‍ 11നായിരുന്നു റെക്കോര്‍ഡിലേയക്ക് കടന്ന ഇവരുടെ പ്രകടനം.

പരിപാടി സംഘടിപ്പിച്ചത് വസുദൈവ് കുടുംബകം ഫൗണ്ടേഷനാണ്. ഏറ്റവും വലിയ ത്രിവര്‍ണ്ണപതാക എന്ന ലോക റെക്കോര്‍ഡാണ് ഇതോടെ ഇവര്‍ സ്വന്തമാക്കിയിരിക്കുന്നത്.

Top