തൃശൂർ പൂരത്തിന് വെള്ളിയാഴ്ച കൊടിയേറ്റം: പങ്കെടുക്കാൻ പാസ് നിർബന്ധം

തൃശൂർ: തൃശൂർ പൂരത്തിനു വെള്ളിയാഴ്ച കൊടിയേറും. ഏപ്രിൽ 23നാണു പൂരം. വെള്ളിയാഴ്ച 11.15നും 12നും ഇടയിൽ തിരുവമ്പാടിയിലും, 11.30നും 12.05നും ഇടയിൽ പാറമേക്കാവിലും കൊടിയേറും. ദേശക്കാരാണ് ഇരു ക്ഷേത്രങ്ങളിലും കൊടിയേറ്റു നടത്തുക. താൽക്കാലിക കൊടിമരത്തിലാണു കൊടിയേറ്റം.

കൊടിയേറ്റത്തിനു ശേഷം പാറമേക്കാവ് ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിക്കും. പാറമേക്കാവ് പത്മനാഭനാണു തിടമ്പേറ്റുക. തിരുവമ്പാടിയുടെ പൂരം പുറപ്പാട് 3നാണ്. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. മഠത്തിൽ നാലു മണിയോടെയാണ് ആറാട്ട്. ഇത്തവണ രണ്ടു ക്ഷേത്രങ്ങളിലും വീടുകളിലെത്തി പൂരപ്പറ എടുക്കുന്ന ചടങ്ങ് ഉണ്ടാകില്ല. എല്ലാ ദിവസവും ക്ഷേത്രത്തിൽ ചടങ്ങു നടത്താം.

പൂരത്തിൽ പങ്കെടുക്കുന്നവർക്ക് പാസ് നിർബന്ധമാണെന്ന് ചീഫ് സെക്രട്ടറി വി.പി.ജോയി വ്യക്തമാക്കി.

Top